കെ.എം.സി.സി ലൈബ്രറിയിലേക്ക് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പുസ്തകങ്ങൾ നൽകി


പുതുതായി ആരംഭിച്ച കെ.എം.സി.സി ലൈബ്രറിയിലേക്ക് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ  പുസ്തകങ്ങൾ നൽകി.  പാർലമെന്റ് അംഗം ഇ.ടി മുഹമ്മദ് ബാഷീറിന്‌ ഫ്രന്റ്‌സ്  അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി ഐ.പി.എച്ച് പുറത്തിറക്കിയ ഇസ്‌ലാമിക വിജ്ഞാന കോശത്തിന്റെ ഒരു സെറ്റാണ് നൽകിയത്. 12 വാള്യങ്ങളുള്ള വിജ്ഞാന കോശം ഇതിനകം നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

ചടങ്ങിൽ കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, കെ.എം.സി.സി നേതാക്കളായ ഫൈസൽ വില്യാപ്പള്ളി, ഗഫൂർ കൈപ്പമംഗലം, റഫീഖ് തോട്ടക്കര, മുസ്തഫ കെ.പി എന്നിവരും ഫ്രൻ്റ്സ് ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ എക്സികുട്ടീവ് അംഗങ്ങളായ സമീർ ഹസൻ, സക്കീർ പൂപ്പലം, അബ്ദുൽ ഹഖ്, മുഹമ്മദ് ഷാജി, ജാസിർ പി.പി. എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

You might also like

Most Viewed