ഇന്ത്യൻ സ്കൂൾ ബഹ്റൈൻ, ഇസ ടൗൺ കാമ്പസ് ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു


പരിസ്ഥിതി സംരക്ഷണത്തിനായുള്ള അവബോധവും പ്രവർത്തനവും പ്രോത്സാഹിപ്പിച്ചു  ഇന്ത്യൻ  സ്കൂൾ ഇസ  ടൗൺ കാമ്പസ് നടത്തിയ ലോക പരിസ്ഥിതി ദിനാചരണത്തിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.  ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയമായ 'ഒരേ ഒരു ഭൂമി' എന്ന വിഷയത്തെ തുടർന്ന്, പരിസ്ഥിതി സംരക്ഷണത്തിനായുള്ള ആശയങ്ങൾ പങ്കുവെക്കാൻ  മിഡിൽ വിഭാഗം വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം നടത്തി. ഇന്ത്യൻ സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ,  സെക്രട്ടറി സജി ആന്റണി, ഇസി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ ലോക പരിസ്ഥിതി ദിന പരിപാടികളിൽ പങ്കെടുത്ത  വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിനന്ദിച്ചു.

You might also like

Most Viewed