പ്രവർത്തകർക്ക് എക്സിക്യൂട്ടീവ് ക്യാമ്പുമായി ബഹ്‌റൈൻ കെഎംസിസി ദക്ഷിണ മേഖല കമ്മിറ്റി


ബഹ്‌റൈൻ കെഎംസിസി ദക്ഷിണ മേഖല കമ്മിറ്റി എറൈസ് 22 എന്ന ശീർഷകത്തിൽ  ബൂരി അൽദാന പൂൾസിൽ പ്രവർത്തകർക്ക് എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. വ്യത്യസ്തമായ 3 സെഷനുകളിൽ " ഉത്തമ സമൂഹത്തിന്റെ നാൾ വഴികൾ എന്ന വിഷയത്തിൽ അസ്ലം ഹുദവിയും , " സ്വത്വ രാഷ്ട്രീയത്തിന്റെ ചരിത്രവും വർത്തമാനകാല ത്ത് മുസ്ലിം ലീഗിന്റെ പ്രസക്തിയും" എന്ന വിഷയത്തിൽ റഫീഖ് തോട്ടക്കരയും, ലീഡേഴ്‌സ് ആൻഡ് ലീഡർഷിപ് എന്ന വിഷയത്തിൽ  മൻസൂർ പി വി യും  ക്ലാസുകൾക്ക് നേതൃത്വം നൽകി.  സംസ്ഥാന കമ്മിറ്റിക്കുള്ള സ്നേഹോപഹാരം സൗത്ത് സോൺ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റഷീദ് ആറ്റൂർ നൽകി.  ക്യാമ്പിന്റെ സമാപന പൊതുയോഗം കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ്  റഹ്‌മാൻ ഉൽഘാടനം  നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി  ഹസൈനാർ കളത്തിങ്കൽ ആശംസകൾ നേർന്നു. . കെഎംസിസി സൗത്ത് സോൺ കമ്മിറ്റി പ്രസിഡന്റ്‌ അബ്ദുൽ റഷീദ് ആറ്റൂർ അദ്ധ്യക്ഷനും, സംസ്ഥാന കമ്മിറ്റി ഉപാധ്യക്ഷൻ ഗഫൂർ കൈപ്പമംഗലം ഉത്ഘാടകനും ആയിരുന്ന ക്യാമ്പിൽ കമ്മിറ്റി ജനറൽ  സെക്രട്ടറി സഹിൽ തൊടുപുഴ സ്വാഗതവും  നവാസ് കുണ്ടറ നന്ദിയും അറിയിച്ചു

You might also like

  • Straight Forward

Most Viewed