കെഎംസിസി സോക്കർ ലീഗ് സീസൺ-5 പോസ്റ്റർ പ്രകാശനം ചെയ്തു


മനാമ 

കെഎംസിസി ബഹ്‌റൈൻ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ 2021 ഡിസംബർ 2, 3 ഹൂറയിലെ ഗോസി ഗ്രൗണ്ടിൽ വെച്ചു നടക്കുന്ന കെഎംസിസി സോക്കർ ലീഗ് സീസൺ-5 ടൂർണ്ണമെന്റിന്റെ  പോസ്റ്റർ പ്രകാശനം കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ നിർവഹിച്ചു.  മനാമ കെഎംസിസി ഹാളിൽ വച്ച് നടന്ന യോഗത്തിൽ സ്പോർട്സ് വിങ് ചെയർമാൻ  ഗഫൂർ കൈപ്പമംഗലം അധ്യക്ഷനായിരുന്നു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ പി മുസ്തഫ, ഒ കെ കാസിം, എന്നിവർ ആശംസകൾ നേർന്നു.  ഉമ്മർ  മലപ്പുറം സ്വാഗതവും, അഷ്‌കർ വടകര നന്ദിയും പറഞ്ഞു. കൺവീനർ സാദിക്ക് സ്കൈ, നിസാർ ഉസ്മാൻ, അഷ്‌റഫ്‌ കാക്കണ്ടി എന്നിവർ സംസാരിച്ചു.  വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ ഖാൻ അസാസ്ക്കോ ,അർഷാദ് മനാമ , അലി അക്ബർ മലപ്പുറം , ഷാജഹാൻ ഹമദ് ടൗൺ , അസ്‌ലം വടകര , അഷ്‌റഫ് തോടന്നൂർ , ഷൗക്കത്ത് അലി , ഹുസ്സൈൻ വയനാട് , ഷാഫി മലപ്പുറം , ശിഹാബ് പ്ലസ് , മാസിൽ പട്ടാമ്പി , മുനീർ ഒഞ്ചിയം , ഹാരിസ് തൃത്താല എന്നിവർ പങ്കെടുത്തു.

You might also like

  • Straight Forward

Most Viewed