മുഹമ്മദ് നബീലിനെ ബഹ്‌റൈൻ കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി ആദരിച്ചു
മനാമ
പെൻസിൽ ഡ്രോയിങ്ങിലും കളറിങ്ങിലും കഴിവ് തെളിയിച്ച മുഹമ്മദ് നബീലിനെ ബഹ്‌റൈൻ കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി ആദരിച്ചു. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നാണ് ആദരവ് ഏറ്റുവാങ്ങിയത്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ചിത്രവും നബീൽ സമ്മാനിച്ചു. അനുമോദന ചടങ്ങിൽ ബഹ്‌റൈൻ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ , സംസ്ഥാന ഭാരവാഹികളായ കുട്ടൂസ മുണ്ടേരി , കെപി മുസ്തഫ , ഷാഫി പാറക്കട്ട സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള പാലക്കാട് ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഷറഫുദ്ധീൻ മാരായമംഗലം, ജനറൽ സെക്രട്ടറി ഫിറോസ് ബാബു പട്ടാമ്പി ട്രഷറർ നിസാമുദ്ധീൻ മാരായമംഗലം, ഓർഗനൈസിംഗ് സെക്രട്ടറി വിവി ഹാരിസ് തൃത്താല, സെക്രട്ടറി മാരായ മാസിൽ പട്ടാമ്പി, ആശിഖ് മേഴത്തൂർ, നൗഷാദ് പുതുനഗരം എന്നിവർ സംബന്ധിച്ചു. പാലക്കാട് ജില്ല കെ.എം.സി.സി ട്രഷറർ നിസാമുദ്ദീൻ മാരായമംഗലം - ഫൗസിയ ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്തമകനാണ് എട്ടാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് നബീൽ. മുഹമ്മദ് ആദിൽ, ഫാത്തിമ്മ നൂറ എന്നിവരാണ് സഹോദരങ്ങളാണ്.
