സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; മരണം 40 ആയി, രാജ്യത്ത് ദുഃഖാചരണം
ഷീബ വിജയൻ
മാഡ്രിഡ്: സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിന് സമീപം അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. 72 പേർക്ക് പരിക്കേറ്റു, ഇതിൽ പലരുടെയും നില ഗുരുതരമാണ്. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് വരികയായിരുന്ന 'ഇറിയോ' കമ്പനിയുടെ ട്രെയിൻ പാളം തെറ്റുകയും എതിർദിശയിൽ വന്ന മറ്റൊരു ട്രെയിനിൽ ഇടിക്കുകയുമായിരുന്നു.
രണ്ട് ട്രെയിനുകളിലുമായി അഞ്ഞൂറോളം യാത്രക്കാരുണ്ടായിരുന്നു. 2013-ന് ശേഷം സ്പെയിൻ കണ്ട ഏറ്റവും വലിയ റെയിൽവേ ദുരന്തമാണിത്. അപകടത്തിന് പിന്നാലെ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അപകടസ്ഥലം സന്ദർശിക്കുകയും സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെയും റെഡ് ക്രോസിനെയും നിയോഗിച്ചിട്ടുണ്ട്.
hytyhtyhutyg

