പ്രധാനമന്ത്രി തിരുവനന്തപുരത്ത്; നാല് പുതിയ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു
ശാരിക I കേരളം I തിരുവനന്തപുരം
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരുവനന്തപുരത്ത് ഉജ്ജ്വല സ്വീകരണം നൽകി. വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് വിമാനത്താവളത്തിൽ നിന്നും പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോയായാണ് അദ്ദേഹം എത്തിയത്.
പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ചടങ്ങിൽ തിരുവനന്തപുരം–താംബരം, തിരുവനന്തപുരം–ഹൈദരാബാദ്, നാഗർകോവിൽ–മംഗളൂരു എന്നീ അമൃത് ഭാരത് ട്രെയിനുകളും ഗുരുവായൂർ–തൃശൂർ പാസഞ്ചറും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
gdfgd


