ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ഉടൻ ജയിൽ മോചിതനാകും
ശാരിക I കേരളം I എറണാകുളം
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം ലഭിച്ചു. ദ്വാരപാലക വിഗ്രഹത്തിലും കട്ടിളപ്പാളിയിലും സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ ഈ നടപടി. കർശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെ മുരാരി ബാബു ഉടൻ ജയിൽ മോചിതനാകും.
sddsg


