പ്രഥമ ഷാഫി മെമ്മോറിയൽ അവാർഡ് ജിതിൻ കെ. ജോസിന്; പുരസ്കാര സമർപ്പണം ജനുവരി 27-ന്


ശാരിക I സിനിമ I എറണാകുളം

അന്തരിച്ച പ്രമുഖ സംവിധായകൻ ഷാഫിയുടെ സ്മരണാർത്ഥം ഷാഫി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ആദ്യത്തെ പുരസ്കാരം 'കളങ്കാവൽ' എന്ന ചിത്രത്തിന്റെ സംവിധായകൻ ജിതിൻ കെ. ജോസിന് ലഭിച്ചു. 50,000 രൂപയും പ്രശംസാപത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. സംവിധായകൻ മെക്കാർട്ടിൻ ചെയർമാനും, സംവിധായകരായ എം. പദ്മകുമാർ, സുഗീത് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. മലയാള സിനിമയിലെ മികച്ച നവാഗത സംവിധായകന് എല്ലാ വർഷവും ഈ അവാർഡ് നൽകുമെന്ന് ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്.

ജനുവരി 27-ന് വൈകിട്ട് 6.30-ന് എറണാകുളം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം കൈമാറും. ഷാഫിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ്രമുഖ സിനിമാ പ്രവർത്തകരും ഈ ചടങ്ങിൽ പങ്കുചേരും.

article-image

sdfsf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed