ട്വന്റി20 ലോകകപ്പിൽ വിസ പ്രതിസന്ധി; ഐ.സി.സി സംഘത്തിന്റെ ബംഗ്ലാദേശ് യാത്ര അനിശ്ചിതത്വത്തിൽ
ഷീബ വിജയൻ
ദുബൈ: അടുത്ത മാസം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിന്റെ സുഗമമായ നടത്തിപ്പിന് ഭീഷണിയായി വിസ പ്രതിസന്ധി. ടൂർണമെന്റിൽ ഇന്ത്യയിൽ കളിക്കാനില്ലെന്ന ബംഗ്ലാദേശിന്റെ നിലപാടിൽ ചർച്ച നടത്താൻ ധാക്കയിലേക്ക് പോകാനിരുന്ന ഐ.സി.സി സംഘത്തിലെ ഇന്ത്യൻ പ്രതിനിധിക്ക് ബംഗ്ലാദേശ് വിസ നിഷേധിച്ചു. ഐ.സി.സി എക്സിക്യൂട്ടീവ് അംഗത്തിനാണ് വിസ ലഭിക്കാത്തത്. ഇതോടെ അഴിമതിവിരുദ്ധ-സുരക്ഷ വിഭാഗം മേധാവി ആൻഡ്രൂ എപ്ഗ്രേവിനൊപ്പം പോകാനിരുന്ന സംഘത്തിന്റെ യാത്ര മുടങ്ങി.
സുരക്ഷാ കാരണങ്ങൾ മുൻനിർത്തി തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്കോ ദക്ഷിണേന്ത്യയിലേക്കോ മാറ്റണമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (ബി.സി.ബി) ആവശ്യം. എന്നാൽ ഇന്ത്യയിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്നും മത്സരക്രമം മാറ്റാനാവില്ലെന്നുമാണ് ഐ.സി.സി നിലപാട്. ലോകകപ്പിന് മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെ, ബി.സി.ബി നിലപാടിൽ മാറ്റം വരുത്തിയില്ലെങ്കിൽ ബംഗ്ലാദേശിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനും ഐ.സി.സി ആലോചിക്കുന്നുണ്ട്.
aasadsas

