ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാൾ സ്വദേശിനി ദുർഗ കാമി അന്തരിച്ചു; സംസ്കാരം കളമശേരി സഭ സെമിത്തേരിയിൽ


ശാരിക I കേരളം I കളമശ്ശേരി

രാജ്യത്ത് ആദ്യമായി ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ ശ്രദ്ധേയയായ നേപ്പാൾ സ്വദേശിനി ദുർഗ കാമി (23) അന്തരിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദുർഗയുടെ സംസ്കാരം കളമശേരി സഭ സെമിത്തേരിയിൽ നടന്നു. ശ്വാസകോശത്തിന്റെ പ്രവർത്തനം നിലച്ചതിനെ തുടർന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണം. അപൂർവ ജനിതകരോഗം ബാധിച്ച് ഒരു വർഷമായി ചികിത്സയിലായിരുന്ന ദുർഗയ്ക്ക്, കഴിഞ്ഞ മാസം 22-നാണ് ബൈക്കപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയം വെച്ചുപിടിപ്പിച്ചത്.

ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യനിലയിൽ മികച്ച പുരോഗതി പ്രകടിപ്പിച്ചിരുന്ന ദുർഗയെ ജീവൻരക്ഷാ ഉപകരണങ്ങളുടെ പിന്തുണയിൽ നിന്ന് മാറ്റിയിരുന്നു. ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള തുടർചികിത്സകൾ ആരംഭിച്ചെങ്കിലും വ്യാഴാഴ്ച വൈകുന്നേരത്തോടെ ആരോഗ്യനില പെട്ടെന്ന് വഷളാകുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. മലയാളിയായ ഒരു ഡോക്ടർ മുഖേനയാണ് ചികിത്സയ്ക്കായി ദുർഗ കേരളത്തിലെത്തിയത്. ഇതേ ജനിതക രോഗം ബാധിച്ച് ദുർഗയുടെ അമ്മയും സഹോദരിയും നേരത്തെ മരിച്ചിരുന്നു.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed