വയനാട്ടിൽ വെടിയേറ്റ് ഒരാൾ മരിച്ചു


 

വയനാട് കമ്പളക്കാട് വെടിയേറ്റ് ഒരാൾ മരിച്ചു. കോട്ടത്തറ സ്വദേശി ജയനാണ് (36) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരുക്കേറ്റു. പാടത്ത് ഇറങ്ങിയ കാട്ടുപന്നിയെ തുരത്തുമ്പോഴാണ് വെടിയേറ്റത്.
കമ്പളക്കാട് വന്നിയമ്പട്ടിയിൽ ഇന്നലെ രാത്രിയാണ് സംഭവം. കാട്ടുപന്നി വേട്ടയ്ക്കിടെ വെടിയേറ്റു എന്നാണ് റിപ്പോർട്ട്. എന്നാൽ തിര നിറയ്ക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റതാവാമെന്നും സംശയമുണ്ട്. കാട്ടുപന്നി വേട്ടയ്ക്കല്ല മറിച്ച് വയലിൽ കാവലിന് പോയവർക്കാണ് വെടിയേറ്റതെന്നും ചിലർ പറയുന്നു.
വെടി ശബ്‌ദം കേട്ട പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടത്. ഗുരുതരമായി പരുക്കേറ്റ ശരത് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സായിലാണ്. കാട്ടുപന്നി ശല്യം നിലനിൽക്കുന്ന പ്രദേശമാണ് ഇതെന്ന് നാട്ടുകാർ പറഞ്ഞു.

 

You might also like

  • Straight Forward

Most Viewed