ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ യാത്രയയപ്പും അഭിനന്ദന ചടങ്ങും സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ :

നാല് പതിറ്റാണ്ട് നീണ്ട പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന റഫീഖ് അഹമ്മദിന് ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ യാത്രയയപ്പ് നൽകി. ചടങ്ങിൽ ബഹ്‌റൈനിലെ മർകസ് ആലിയയിൽ നിന്നും ഖുർആൻ മനഃപാഠമാക്കിയ റഫീഖിന്റെ മകൾ നജ്ദ റഫീഖിനെ അഭിനന്ദിക്കുകയും ചെയ്തു.

മത-ഭൗതിക വിദ്യാഭ്യാസം നൽകി മക്കളെ മികച്ച പൗരന്മാരാക്കി വളർത്തുന്നതിൽ മാതാപിതാക്കളുടെ പങ്ക് വലുതാണെന്ന് മറുപടി പ്രസംഗത്തിൽ റഫീഖ് അഹമ്മദ് പറഞ്ഞു. പ്രവാചക വചനങ്ങൾ ഉദ്ധരിച്ച അദ്ദേഹം, മറ്റുള്ളവരോട് കരുണ കാണിക്കുന്നതിലൂടെയാണ് ജീവിതം അർത്ഥവത്താകുന്നതെന്നും കൂട്ടിച്ചേർത്തു. സാമൂഹിക പ്രവർത്തകരായ ഫസൽ ബഹ്‌റൈൻ, നൂർ മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു.

കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന് റഫീഖ് അഹമ്മദിനും, വനിതാ വിംഗ് അഡ്മിൻമാർ നജ്ദ റഫീഖിനും ഉപഹാരങ്ങൾ സമർപ്പിച്ചു. റയീസ് എം.ഇ അധ്യക്ഷത വഹിച്ച ചടങ്ങിൽ നസീർ പി.കെ സ്വാഗതവും ഫൈസൂഖ് ചാക്കാൻ നന്ദിയും പറഞ്ഞു.

article-image

aa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed