‘സ്നേഹദൂത്’: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ച് വോയ്‌സ് ഓഫ് ആലപ്പി ബഹ്റൈൻ


പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ :

ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ നേതൃത്വത്തിൽ “സ്നേഹദൂത്” എന്ന പേരിൽ ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു. സൽമാനിയ കലവറ റെസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ നൂറിലധികം കുടുംബാംഗങ്ങളും സാമൂഹിക–സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

article-image

വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലീമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം ആശംസിച്ചു. റവ. ഫാദർ അനീഷ് സാമുവൽ ജോൺ ക്രിസ്മസ് സന്ദേശം നൽകി. മനുഷ്യൻ ജീവിക്കുന്ന സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ ജീവിതം വിനിയോഗിക്കുന്നതിലാണ് അതിന്റെ സഫലതയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രക്ഷാധികാരി ഡോ. പി.വി. ചെറിയാൻ കേക്ക് മുറിച്ച് ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചു.

article-image

ബഹ്‌റൈനിലെ ആശുപത്രികളിൽ നിരാശ്രരായ രോഗികൾക്ക് സഹായമെത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ സാബു ചിറമേൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. വിശിഷ്ടാതിഥികളെ സംഘടന പൊന്നാട അണിയിച്ച് ആദരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ഗോകുൽ മുഹറഖ് ആശംസകൾ നേർന്നു. എന്റർടൈൻമെന്റ് സെക്രട്ടറി ദീപക് തണൽ നന്ദി രേഖപ്പെടുത്തി.

article-image

ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ നൃത്തങ്ങളും സംഗീത പരിപാടികളും വിവിധ മത്സരങ്ങളും അരങ്ങേറി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിഭവസമൃദ്ധമായ സദ്യയോടെയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്.

article-image

aa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed