ബഹ്‌റൈനിൽ വാഹനങ്ങളുടെ എണ്ണം എട്ടുലക്ഷത്തോടടുക്കുന്നു; ഗതാഗത നിയമലംഘനങ്ങളിൽ മുന്നിൽ അമിതവേഗത


പ്രദീപ് പുറവങ്കര I ഗൾഫ് I ബഹ്റൈൻ :

ബഹ്‌റൈനിലെ റോഡുകളിൽ വാഹനങ്ങളുടെ എണ്ണം എട്ടുലക്ഷത്തിലേക്ക് അടുക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ. പോലീസ് മീഡിയ സെന്റർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2025 ഡിസംബർ അവസാനത്തോടെ രാജ്യത്ത് ലൈസൻസുള്ള വാഹനങ്ങളുടെ എണ്ണം 7,94,677 ആയി വർദ്ധിച്ചു. വാഹനങ്ങളുടെ എണ്ണത്തിനൊപ്പം ഗതാഗത നിയമലംഘനങ്ങളും അപകടങ്ങളും വർദ്ധിക്കുന്നത് ആശങ്കയുണർത്തുന്നുണ്ട്.

നിയമലംഘനങ്ങളിൽ അമിതവേഗത മുന്നിൽ കഴിഞ്ഞ വർഷത്തെ അവസാന പാദത്തിൽ (ഒക്ടോബർ - ഡിസംബർ) രേഖപ്പെടുത്തിയ ഗതാഗത നിയമലംഘനങ്ങളിൽ 23 ശതമാനവും അമിതവേഗതയാണ്. റെഡ് സിഗ്നൽ ലംഘനം (14-15%), അശാസ്ത്രീയമായ പാർക്കിംഗ് (13-14%) എന്നിവയാണ് മറ്റ് പ്രധാന ലംഘനങ്ങൾ. പോലീസ് പട്രോളിംഗ് വിഭാഗം കൈകാര്യം ചെയ്ത കേസുകളിൽ 30 മുതൽ 36 ശതമാനം വരെ ഗതാഗതവുമായി ബന്ധപ്പെട്ടവയായിരുന്നു എന്നത് റോഡുകളിലെ വെല്ലുവിളി വ്യക്തമാക്കുന്നു.

അപകടങ്ങളും യാത്രക്കാരുടെ എണ്ണവും റോഡ് അപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. ഒക്ടോബറിൽ 63 ശതമാനവും, ഡിസംബറിൽ 54 ശതമാനവും കേസുകളിൽ ഗുരുതര പരിക്കുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതേ കാലയളവിൽ ശരാശരി 7 മുതൽ 9 ശതമാനം വരെ മരണങ്ങളും രേഖപ്പെടുത്തി.

അതേസമയം, രാജ്യത്തേക്കുള്ള യാത്രക്കാരുടെ ഒഴുക്കിലും വലിയ വർദ്ധനവുണ്ടായി. 2025-ന്റെ അവസാന മൂന്ന് മാസങ്ങളിൽ കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ ഏകദേശം 98 ലക്ഷം യാത്രക്കാർ ബഹ്‌റൈനിലെ പ്രവേശന കവാടങ്ങൾ വഴി കടന്നുപോയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു

article-image

aa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed