സ്വർണ്ണവിലയിൽ റെക്കോർഡ് വർധനവ്; പവന് 1.13 ലക്ഷം കടന്നു
ശാരിക / കോഴിക്കോട്
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 460 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 14,190 രൂപ എന്ന നിരക്കിലെത്തി. പവന് 3,680 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായത്, ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വ്യാപാരം 1,13,520 രൂപയിൽ തുടരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച മൂന്ന് തവണയായി സ്വർണ്ണവില കുതിച്ചുയർന്നെങ്കിലും വൈകുന്നേരം അഞ്ച് മണിയോടെ വിലയിൽ നേരിയ കുറവുണ്ടായിരുന്നു. അന്ന് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമായി പവന് 3,160 രൂപ വർധിച്ച ശേഷം അഞ്ച് മണിയോടെ 540 രൂപ കുറഞ്ഞു. ഇതോടെ ചൊവ്വാഴ്ച പവൻ വില 1,09,840 രൂപയിൽ എത്തിയിരുന്നു. ഗ്രാമിന് ഇന്നലെ മൂന്ന് തവണകളിലായി 395 രൂപയുടെ കുറവ് രേഖപ്പെടുത്തി 13,730 രൂപയായിരുന്നു വില.
തിങ്കളാഴ്ച വൈകുന്നേരം പവന് 1,07,240 രൂപയായിരുന്നു സ്വർണ്ണവില. എന്നാൽ ചൊവ്വാഴ്ച രാവിലെ പവന് 760 രൂപ വർധിച്ച് 1,08,000 രൂപയായും, ഉച്ചയ്ക്ക് മുൻപ് വീണ്ടും 800 രൂപ കൂടി 1,08,800 രൂപയായും ഉയർന്നു. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 200 രൂപ വർധിച്ച് 13,800 രൂപയായതോടെ പവൻ വില 1,600 രൂപ കൂടി 1,10,400 രൂപയിലേക്ക് എത്തിയിരുന്നു.
യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ അധിക നികുതി ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും സ്വർണ്ണവില ഇത്രത്തോളം കുതിച്ചുയരാൻ പ്രധാന കാരണമായത്.
sfsf


