സുബൈർ കണ്ണൂരിന് പിജിഎഫ് കർമ്മജ്യോതി പുരസ്കാരം


മനാമ:

ബഹ്റൈനിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ പ്രവാസി ഗൈഡൻ‍സ് ഫോറം എല്ലാ വർ‍ഷവും നൽ‍കി വരുന്ന കർ‍മ്മജ്യോതി പുരസ്കാരത്തിന് ഇത്തവണ ബഹ്റൈനിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനും, പ്രവാസി കമ്മീഷൻ അംഗവുമായ സുബൈർ കണ്ണൂരിനെ തെരഞ്ഞെടുത്തതായി പിജിഎഫ് ഭാരവാഹികള്‍ അറിയിച്ചു. രണ്ട് പതിറ്റാണ്ടോളമായി പ്രവാസികളുടെ ഇടയിൽ സാമൂഹ്യരംഗത്ത് അദ്ദേഹം നൽകി വരുന്ന സേവനങ്ങള്‍ മാനിച്ചും, സാംസ്കാരികമേഖലയിൽ നല്‍കിവരുന്ന നേതൃത്വപരമായ പങ്കും കണക്കിലെടുത്തുമാണ് അദ്ദേഹത്തിന് പുരസ്കാരം നല്‍കുന്നത്. ഡോ. ബാബു രാമചന്ദ്രൻ‍, ചന്ദ്രൻ‍ തിക്കോടി, എസ്. വി. ജലീൽ‍, ഫ്രാൻസിസ് കൈതാരത്ത്, സലാം മന്പാട്ടുമൂല, പി വി രാധാകൃഷ്ണ പിള്ള എന്നിവർ‍ക്കാണ് മുൻ വർഷങ്ങളിൽ ഈ പുരസ്കാരം സമ്മാനിച്ചത്.

article-image

ഇതോടൊപ്പം സംഘടനയുടെ അംഗങ്ങൾക്കായി നൽകിവരാറുള്ള പുരസ്കാരങ്ങളും പ്രഖ്യാപ്പിച്ചു. പിജിഎഫ് പ്രോഡിജി അവാർഡിന് ബിനു ബിജുവിനെയാണ് തെരഞ്ഞെടുത്തത്. 

article-image

ടി ടി ഉണ്ണികൃഷ്ണനാണ് മികച്ച ഫാക്വൽറ്റി. 

article-image

മികച്ച കൗണ്‍സിലർ പുരസ്കാരത്തിന് ലത്തീഫ് കോലിക്കലാണ് അർഹനായത്. 

article-image

ജയശ്രീ സോമനാഥ് മികച്ച കോർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. 

article-image

മികച്ച സാമൂഹ്യപ്രവർത്തകനുള്ള പുരസ്കാരം മജീദ് തണലാണ് നേടിയത്. ജനുവരി മാസം നടക്കുന്ന പ്രവാസി ഗൈഡൻ‍സ് ഫോറത്തിന്റെ പതിമൂന്നാം വാർ‍ഷികയോഗത്തിൽ ഈ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് പ്രവാസി ഗൈഡൻസ് ഫോറം ഭാരവാഹികൾ‍ അറിയിച്ചു.  പ്രശസ്ത കൗണ്‍സിലിങ്ങ് വിദഗ്ധന്‍ ഡോ. ജോണ്‍ പനക്കല്‍ ചെയര്‍മാനും, മാധ്യമപ്രവര്‍ത്തകന്‍ പ്രദീപ് പുറവങ്കര വര്‍ക്കിങ്ങ് ചെയര്‍മാനായുമുള്ള അഡ്വൈസി ബോര്‍ഡിന്റെ കീഴില്‍ ഇ കെ സലീം പ്രസിഡണ്ടും, വിശ്വനാഥൻ ജനറല്‍ സെക്രട്ടറിയുമായുള്ള 25 അംഗം നിര്‍വാഹകസ സമിതിയാണ് നോര്‍ക്ക അംഗീകൃതമായ പ്രവാസി ഗൈഡന്‍സ് ഫോറത്തിനെ നയിക്കുന്നത്.  കോവിഡ് കാലത്ത് ആത്മഹത്യപ്രവണത ഉണ്ടായിരുന്ന  ആയിരത്തിലധികം പേരെ കൗണ്‍സിലിങ്ങ് ചെയ്ത് ജീവിതത്തിലേയ്ക്ക് തിരികെ എത്തിക്കാന്‍ സാധിച്ചുവെന്നും ഭാരവാഹികള്‍ അറിയിച്ചു. ഇതോടൊപ്പം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും പിജിഎഫ് നടത്തിവരുന്നുണ്ട്.  കൗണ്‍സിലിങ്ങില്‍ ഡിപ്ലോമ നേടിയ നൂറ്റി അറുപതോളം സജീവ അംഗങ്ങളാണ് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed