ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ കുവൈത്തി ദിനാർ ഒന്നാമത്


കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്ത് കുവൈത്തി ദിനാർ. യുഎസ് ഡോളർ, പൗണ്ട് സ്റ്റെർലിംഗ് എന്നീ നാണയ വിനിമയവുമായി ബന്ധപ്പെടുത്തിയാണ് ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സ്കൂപ്പ് വൂപ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരമാണ് ലോകത്തിലെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടികയിൽ കുവൈത്തി ദിനാർ ഒന്നാമതെത്തിയത്. യുഎസ് ഡോളറിനും ബ്രിട്ടീഷ് പൗണ്ടിനുമെതിരെ ഓരോ കറൻസിയുടെയും വിനിമയനിരക്കിനെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയതെങ്കിലും യുഎസ് ഡോളറിനും ബ്രിട്ടീഷ് പൗണ്ടിനുമെതിരായ പ്രാദേശിക കറൻസിയുടെ റേറ്റിംഗ് രാജ്യത്തിന്റെ സാമ്പത്തിക നിലയിൽ പ്രതിഫലിപ്പിക്കില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

You might also like

  • Straight Forward

Most Viewed