ബഹ്റൈൻ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഫാമിലി ഫെസ്റ്റ് സംഘടിപ്പിച്ചു

മനാമ; ബഹ്റൈനിലെ കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി കെപിഎഫ് ഫാമിലി ഫെസ്റ്റ് സംഘടിപ്പിച്ചു. കേരളീയ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ബഹ്റൈൻ പാർലമെൻ്റ് മെമ്പർ ഡോ: സ്വാസൻ മുഹമ്മദ് അബ്ദുൾ റഹീം കമാൽ മുഖ്യാതിഥിയായിരുന്നു. പ്രസിഡണ്ട് സുധീർ തിരുനിലത്ത് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ കേരള പൊതുമരാമത്ത് മന്ത്രി.മുഹമ്മദ് റിയാസ്, കോഴിക്കോട് എം.പി.എം.കെ രാഘവൻ, ബി.ജെ.പി.സംസ്ഥാന സെക്രട്ടറി എം.ടി.രമേശ്, ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ്, ഫ്രാൻസിസ് കൈതാരത്ത്, ഡോ: പി.വി.ചെറിയാൻ, കെ.പി.എഫ് രക്ഷാധികാരികളായ കെ.ടി.സലീം, വി.സി.ഗോപാലൻ, വൈസ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ജയേഷ്.വി.കെ സ്വാഗതവും, ട്രഷറർ റിഷാദ് വലിയകത്ത് നന്ദിയും രേഖപ്പെടുത്തി.