അജീന്ദ്രന്റെ കുടുംബത്തിന് സഹായധനം കൈമാറി

മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞ ആലപ്പുഴ പ്രവാസി അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്ന ഹരിപ്പാട് കാരിച്ചാൽ സ്വദേശി അജീന്ദ്രന്റെ കുടുംബത്തെ സഹായിക്കാനായി സമാഹരിച്ച തുക അസോസിയേഷൻ അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ആലപ്പുഴ പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് ബംഗ്ലാവിൽ ഷെരീഫ് അജീന്ദ്രന്റെ സഹോദരൻ ഹരിദാസിന് കൈമാറി. ഒരു ലക്ഷത്തി അന്പത്തിയൊന്നായിരത്തി നാന്നൂറ്റി നാൽപത് രൂപയാണ് സഹായധനമായി നൽകിയത്.
ചടങ്ങിൽ സംഘടനയുടെ ജനറൽ സെക്രട്ടറി സലൂബ് കെ. ആലിശേരി, വൈസ് പ്രസിഡണ്ട് സജി കലവൂർ, സെക്രട്ടറി അനീഷ് മാളികമുക്ക്, എക്സിക്യുട്ടീവ് അംഗം ഹാരിസ് വണ്ടാനം എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ആഗസ്റ്റ് 7നാണ് ചികിത്സയിലിരിക്കെ അജീന്ദ്രൻ മരണപ്പെട്ടത്. ഒരു സ്വകാര്യ കന്പനിയിൽ ക്ലീനിങ്ങ് വിഭാഗത്തിലായിരുന്നു ഒന്പത് വർഷത്തോളം അദ്ദേഹം ജോലി െചയ്തുവന്നിരുന്നത്.