പി.ജി.എഫ് ഓണപ്പൂത്താലം ഇന്ന്

മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹ്യസാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മയായ പ്രവാസി ഗൈഡൻസ് ഫോറം ഈ വർഷത്തെ ഓണാഘോഷപരിപാടികൾ ഓണപൂത്താലം 2020 എന്ന പേരിൽ സംഘടിപ്പിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഇന്ന് വൈകീട്ട് നാല് മണി മുതൽ ആറ് മണി വരെയാണ് പരിപാടി നടക്കുന്നത്.
പൊതുസമ്മേളനം, സെമി ക്ലാസിക്കൽ നൃത്തം, പാവകൂത്ത്, നാദതരംഗം, ഗാനങ്ങൾ, കവിത അവതരണം, സിനിമാറ്റിക്ക് ഡാൻസ്, സോളോ പെർഫോർമൻസ് തുടങ്ങിയവയാണ് ഓണപൂത്താലം 2020ലെ കാര്യപരിപാടികൾ.