ബഹ്‌റൈൻ രാജാവുമായി മൊറോക്കൻ മന്ത്രി കൂടിക്കാഴ്ച നടത്തി; ഉഭയകക്ഷി ബന്ധം ശക്തമാക്കാൻ തീരുമാനം


പ്രദീപ് പുറവങ്ക / മനാമ

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി മൊറോക്കോയിലെ ഔഖാഫ്-ഇസ്‌ലാമിക കാര്യ മന്ത്രി അഹ്മദ് തൗഫീഖ് മനാമയിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും ഇസ്‌ലാമിക കാര്യങ്ങളിൽ സഹകരണം വർധിപ്പിക്കുന്നതിനുമുള്ള സുപ്രധാന തീരുമാനങ്ങൾ കൂടിക്കാഴ്ചയിൽ കൈക്കൊണ്ടു.

മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്റെ പ്രത്യേക അഭിവാദ്യങ്ങളും ബഹ്‌റൈൻ ജനതയുടെ ഐശ്വര്യത്തിനും പുരോഗതിക്കും വേണ്ടിയുള്ള ആശംസകളും മന്ത്രി അഹ്മദ് തൗഫീഖ് ഹമദ് രാജാവിനെ അറിയിച്ചു. ഈ സ്നേഹാന്വേഷണങ്ങൾക്ക് ഹമദ് രാജാവ് നന്ദി പറയുകയും മൊറോക്കോ രാജാവിനും അവിടുത്തെ ജനങ്ങൾക്കും തിരിച്ച് ആശംസകൾ നേരുകയും ചെയ്തു.

 

 

article-image

ഔഖാഫ് മേഖലയിലും ഇസ്‌ലാമിക കാര്യങ്ങളിലും മന്ത്രി അഹ്മദ് തൗഫീഖ് കാഴ്ചവെക്കുന്ന മികച്ച പ്രവർത്തനങ്ങളെ ഹമദ് രാജാവ് കൂടിക്കാഴ്ചയിൽ പ്രത്യേകം പ്രശംസിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിൽ സംതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം, വൈദഗ്ധ്യം കൈമാറുന്നതിനും ഇസ്‌ലാമിക കാര്യങ്ങളിലെ സംയുക്ത പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇത്തരം ഔദ്യോഗിക സന്ദർശനങ്ങൾ വലിയ പ്രാധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി.

അറബ്-ഇസ്‌ലാമിക ലോകം നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ മൊറോക്കോ രാജാവ് മുഹമ്മദ് ആറാമൻ നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകളെയും ബഹ്‌റൈനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം വഹിക്കുന്ന പങ്കിനെയും ഹമദ് രാജാവ് അഭിനന്ദിച്ചു. തനിക്ക് മനാമയിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് മന്ത്രി അഹ്മദ് തൗഫീഖ് ബഹ്‌റൈൻ ഭരണകൂടത്തോട് നന്ദി രേഖപ്പെടുത്തി.

article-image

്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed