മയാമിയുടെ മത്സരത്തിനിടെ ആരാധകൻ ലയണൽ മെസ്സിയെ വലിച്ചു താഴെയിട്ടു; വീഡിയോ വൈറൽ


ഷീബ വിജയൻ
ന്യൂയോർക്ക്: ഇന്റർ മയാമിയുടെ സൗഹൃദ മത്സരത്തിനിടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ ആരാധകൻ വലിച്ചു താഴെയിട്ടു. പ്യൂർട്ടോ റിക്കോയിൽ നടന്ന ഇന്റർ മയാമി - ഇൻഡിപെൻഡന്റേ ഡെൽ വാലെ മത്സരത്തിന്റെ അവസാന നിമിഷങ്ങളിലായിരുന്നു നാടകീയ സംഭവങ്ങൾ. മത്സരത്തിന്റെ 88-ാം മിനിറ്റിൽ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറിയ ആരാധകരിൽ ഒരാളാണ് മെസ്സിയെ പിടിച്ചു വലിച്ചു താഴെയിട്ടത്.

സുരക്ഷാ ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് ഇയാളെ മാറ്റി നിർത്തിയത്. ആരാധകന്റെ പെരുമാറ്റത്തിൽ മെസ്സി കടുത്ത നീരസം പ്രകടിപ്പിച്ചു. ജഴ്സിയുടെ നിറത്തെ ചൊല്ലിയുള്ള തർക്കം കാരണം വൈകി തുടങ്ങിയ മത്സരത്തിൽ പകരക്കാരനായാണ് മെസ്സി കളത്തിലിറങ്ങിയത്. 70-ാം മിനിറ്റിൽ മെസ്സി നേടിയ ഗോളിലൂടെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മയാമി വിജയിച്ചു. ഇതിഹാസ താരത്തെ ആരാധകൻ കയ്യേറ്റം ചെയ്യുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

article-image

dsdsdfsds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed