'നാഷണൽ അലർട്ട്' എന്ന പേരിൽ വ്യാജ ഫോൺ കോളുകൾക്കെതിരെ ബഹ്റൈനിൽ ജാഗ്രത


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: നിലവിലെ പ്രത്യേക സാഹചര്യം മുതലെടുത്ത് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നാണെന്ന് വ്യാജേന ഫോൺ വിളിക്കുന്നവർ, 'നാഷണൽ അലർട്ട്' ലഭിച്ചോ എന്ന് പരിശോധിക്കാനെന്ന പേരിൽ വ്യക്തികളുടെ ഐഡി കാർഡ് വിവരങ്ങൾ ആവശ്യപ്പെടുന്നതായുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, ഇത്തരം കോളുകൾ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിനുള്ള തട്ടിപ്പ് തന്ത്രമാണെന്നും ഔദ്യോഗിക സ്ഥാപനങ്ങൾ ഒരിക്കലും ഫോണിലൂടെ രഹസ്യ വിവരങ്ങൾ ആവശ്യപ്പെടില്ലെന്നും ബഹ്റൈൻ അഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അജ്ഞാതരായ വ്യക്തികൾക്ക് ഫോണിലൂടെ ഐഡി നമ്പറോ ബാങ്ക് വിവരങ്ങളോ കൈമാറരുതെന്നും സംശയാസ്പദമായ കോളുകളോട് പ്രതികരിക്കാതെ അവ ഉടൻ തന്നെ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ നിർദ്ദേശിച്ചു. മേഖലയിലെ നിലവിലെ സംഘർഷാവസ്ഥയെയും സൈനിക നീക്കങ്ങളെയും ചൂഷണം ചെയ്ത് ആളുകളെ കെണിയിൽ വീഴ്ത്താൻ തട്ടിപ്പുകാർ ശ്രമിക്കുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും സൈബർ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

article-image

aa

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed