ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ഫെയർ നാളെയും മറ്റന്നാളും; ഒരുക്കങ്ങൾ പൂർത്തിയായി


പ്രദീപ് പുറവങ്ക / മനാമ

ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷ ഫെയർ വൻ വിജയമാക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് അറിയിച്ചു. ഐ.എസ്.ബി പ്ലാറ്റിനം ജൂബിലി വാർഷിക സാംസ്കാരിക മേള നാളെയും മറ്റന്നാളുമായി വൈകുന്നേരം 6 മണി മുതൽ രാത്രി 10:30 വരെ ഇസ ടൗൺ കാമ്പസിലാണ് നടക്കുന്നത്.

article-image

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, സാംസ്കാരിക സമ്പുഷ്ടീകരണം, സാമൂഹിക സേവനം എന്നീ മേഖലകളിൽ സ്കൂൾ പിന്നിട്ട 75 വർഷത്തെ പ്രതിബദ്ധതയെ അനുസ്മരിക്കുന്ന ആഘോഷങ്ങളുടെ സുപ്രധാന ഭാഗമാണിത്.

 

 

article-image

ജനുവരി 15-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം പ്രശസ്ത ദക്ഷിണേന്ത്യൻ കലാകാരൻ ഡോ. സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിക്കുന്ന സംഗീത സായാഹ്നം അരങ്ങേറും. ജനുവരി 16-ന് പ്രശസ്ത ഇന്ത്യൻ ഗായിക രൂപാലി ജഗ്ഗയും സംഘവും അവതരിപ്പിക്കുന്ന സംഗീത പ്രകടനത്തോടെ ആഘോഷങ്ങൾ തുടരും.

 

article-image

പരിപാടിക്കുള്ള പ്രവേശന ടിക്കറ്റുകൾ സ്കൂൾ ഓഫീസിലും സംഘാടക സമിതിയിലും ലഭ്യമാണ്. രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഈ ആഘോഷത്തിൽ പങ്കുചേരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. എല്ലാവരുടെയും സാന്നിധ്യവും പിന്തുണയും പ്ലാറ്റിനം ജൂബിലി മേളയെ വൻ വിജയമാക്കാൻ സഹായിക്കുമെന്ന് അഡ്വ. ബിനു മണ്ണിൽ വറുഗീസ് കൂട്ടിച്ചേർത്തു.

article-image

േോ്ോേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed