ബഹ്‌റൈനിൽ ഇടപാട് പരിധി ഉയർത്തി ബാങ്കുകൾ; എടിഎം പിൻവലിക്കൽ പരിധി 3,000 ദീനാറാക്കി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തെ നിലവിലെ സാഹചര്യം പരിഗണിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ പണലഭ്യത ഉറപ്പാക്കുന്നതിനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ബഹ്‌റൈനിലെ പ്രമുഖ ബാങ്കുകൾ ഇടപാട് പരിധി താൽക്കാലികമായി ഉയർത്തി. ഇതിനോടൊപ്പം വിവിധ സേവന നിരക്കുകളിൽ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ പരിഷ്കാരം അനുസരിച്ച് പ്രതിദിന എടിഎം പിൻവലിക്കൽ പരിധി 3,000 ബഹ്‌റൈനി ദീനാറായി ഉയർത്തി. കൂടാതെ പോയിന്റ് ഓഫ് സെയിൽ (POS), ഇ-കൊമേഴ്‌സ് ഇടപാടുകളുടെ പ്രതിദിന പരിധി 6,000 ദീനാറായും വർദ്ധിപ്പിച്ചിട്ടുണ്ട്. ക്രെഡിറ്റ് ലിമിറ്റ് വർദ്ധിപ്പിക്കുന്നതിനായി അപേക്ഷിക്കുന്നവർക്ക് നിലവിൽ ഈടാക്കുന്ന ഫീസുകളും ബാങ്കുകൾ ഒഴിവാക്കി.

ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി ഉപഭോക്താക്കൾക്ക് ഈ സേവനങ്ങൾക്കായി അപേക്ഷിക്കാവുന്നതാണ്. വിപണിയിലെ സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ആനുകൂല്യങ്ങൾ തുടരുമെന്ന് ബാങ്കിംഗ് മേഖലയിലെ വൃത്തങ്ങൾ അറിയിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed