ഇറാന്റെ വിമോചന സമയം അടുത്തു, ട്രംപിന് നന്ദി'; പ്രസ്താവനയുമായി റെസ പഹ്‌ലവി


ഷീബ വിജയൻ വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടിയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നന്ദി അറിയിച്ച് മുൻ ഇറാൻ ഷാ ഭരണാധികാരിയുടെ മകൻ റെസ പഹ്‌ലവി. ഇറാന്റെ വിമോചനത്തിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം എക്സിലൂടെ (X) പ്രതികരിച്ചു. സ്വാതന്ത്ര്യത്തിനായി ഇറാന്റെ ധീരരായ ജനത വലിയ വില നൽകേണ്ടി വന്നുവെന്നും, ജനാധിപത്യപരമായ ഒരു ഇറാന് വേണ്ടിയുള്ള പദ്ധതികൾ തന്റെ പക്കൽ തയ്യാറാണെന്നും പഹ്‌ലവി അവകാശപ്പെട്ടു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം രാജ്യം വിട്ട പഹ്‌ലവി നിലവിൽ അമേരിക്കയിലാണ് കഴിയുന്നത്. ഇറാനിലെ നിലവിലെ ഭരണകൂടത്തിനെതിരെയുള്ള നീക്കങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു.

article-image

rt

You might also like

  • Lulu Exchange
  • Straight Forward

Most Viewed