മിന സൽമാന് സമീപം ഇറാൻ ആക്രമണം; തീ നിയന്ത്രണവിധേയമാക്കി സിവിൽ ഡിഫൻസ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തെ പ്രമുഖ തുറമുഖ മേഖലയായ മിന സൽമാന് സമീപമുള്ള സമുദ്രാനുബന്ധ കേന്ദ്രത്തിന് (maritime facility) നേരെ ഇറാൻ്റെ ആക്രമണമുണ്ടായി. ആക്രമണത്തെത്തുടർന്ന് ഈ കേന്ദ്രത്തിൽ തീപിടുത്തമുണ്ടായതായാണ് അഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചിരിക്കുന്നത്.

സംഭവസ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് യൂണിറ്റുകൾ തീ അണയ്ക്കുന്നതിനും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനുമുള്ള അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണ്. കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതൽ പ്രവർത്തനങ്ങൾ സജ്ജമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്തെ സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

article-image

aaa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed