വൈദ്യുതി വിതരണം തടസ്സപ്പെടില്ല; വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്ന് ബഹ്റൈൻ ഇലക്ട്രിസിറ്റി അതോറിറ്റി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്ത് വൈദ്യുതി സേവനം പതിവുപോലെ തുടരുമെന്നും വിതരണം തടസ്സപ്പെടുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (EWA) അധികൃതർ വ്യക്തമാക്കി.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ന് വൈകുന്നേരം വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ മുൻകൂട്ടി പദ്ധതിയിട്ടിട്ടുണ്ടെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അതോറിറ്റി പൂർണ്ണമായും നിഷേധിച്ചു. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും മുൻപത്തെപ്പോലെ തന്നെ കാര്യക്ഷമമായി വൈദ്യുതി സേവനം ലഭ്യമാകുമെന്നും അധികൃതർ ഉറപ്പുനൽകി.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്ന് അതോറിറ്റി പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു. കൃത്യമല്ലാത്ത വാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും, ഇത്തരം സാഹചര്യങ്ങളിൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed