ബഹ്‌റൈനെതിരായ ആക്രമണത്തെ അനുകൂലിച്ചവർക്കെതിരെ നടപടി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈന് നേരെ നടന്ന ആക്രമണത്തെ പിന്തുണച്ച് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഒരു സംഘം ആളുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ബഹ്റൈൻ അഭ്യന്തരമന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വിരുദ്ധമായ രീതിയിൽ ശത്രുതാപരമായ നീക്കങ്ങളെ അനുകൂലിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്. ഇത്തരം പ്രകോപനപരമായ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed