ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതായി അഭ്യന്തര മന്ത്രാലയ അധികൃതർ സ്ഥിരീകരിച്ചു. ആക്രമണത്തിൽ വിമാനത്താവളത്തിന് ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്.

സംഭവത്തെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട അധികൃതരും വിമാനത്താവളത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചു. പ്രദേശം പൂർണ്ണമായും സുരക്ഷാ വലയത്തിലാക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളിൽ കർശന പരിശോധന തുടരുകയാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed