മിനിമം ബാലൻസ് പിഴ: പൊതുമേഖലാ ബാങ്കുകൾ ഈടാക്കിയത് 8000 കോടി രൂപ


ഷീബ വിജയൻ
മിനിമം ബാലൻസ് സൂക്ഷിക്കാത്ത അക്കൗണ്ടുകളിൽ നിന്ന് കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിനിടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ 8000 കോടി രൂപ പിഴയായി ഈടാക്കി. കേന്ദ്ര സർക്കാർ പാർലമെന്റിൽ സമർപ്പിച്ച രേഖകൾ പ്രകാരം 1500 കോടി രൂപ ഈടാക്കിയ പഞ്ചാബ് നാഷണൽ ബാങ്കാണ് പട്ടികയിൽ ഒന്നാമത്. ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ കാനറാ ബാങ്ക് നാലാമതും എസ്.ബി.ഐ അഞ്ചാമതുമാണ്. ഇതേ കാലയളവിൽ എസ്.എം.എസ് സേവന ചാർജായി ബാങ്കുകൾ 3,388 കോടി രൂപയും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയിട്ടുണ്ട്. എന്നാൽ 2020 മുതൽ എസ്.ബി.ഐ എസ്.എം.എസ് ചാർജുകൾ ഈടാക്കുന്നില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

article-image

ssxasasa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed