ബാറ്ററി കപ്പാസിറ്റിയിൽ വിപ്ലവം; ഐഫോൺ 18 പ്രോ സീരീസ് അണിയറയിൽ


ഷീബ വിജയൻ
വാഷിങ്ടൺ: 2026 സെപ്റ്റംബറിൽ പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്ത്. മുൻ മോഡലുകളെ അപേക്ഷിച്ച് ബാറ്ററി ലൈഫിൽ 30% വരെ വർദ്ധനവാണ് ഇത്തവണ ആപ്പിൾ ലക്ഷ്യമിടുന്നത്. ഇതിനായി ടിഎസ്എംസിയുടെ അത്യാധുനിക 2nm ചിപ്‌സെറ്റിൽ നിർമ്മിച്ച A20 Pro പ്രോസസറായിരിക്കും ഫോണുകളിൽ ഉപയോഗിക്കുക.

ബാറ്ററി ലൈഫിനൊപ്പം ഫോണിന്റെ പ്രകടനത്തിൽ 15 ശതമാനത്തോളം ഉയർച്ചയും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐഫോൺ 18 പ്രോ മാക്സിൽ 5,100mAh ശേഷിയുള്ള കരുത്തുറ്റ ബാറ്ററി ഉൾപ്പെടുത്തിയേക്കും. എ.ഐ ഫീച്ചറുകൾ സുഗമമായി പ്രവർത്തിക്കാൻ കൂടുതൽ ബാറ്ററി കരുത്ത് ആവശ്യമായതിനാലാണ് ആപ്പിൾ ഈ മാറ്റത്തിന് മുൻഗണന നൽകുന്നത്. ബാറ്ററി ഉൾക്കൊള്ളിക്കാൻ പ്രോ മാക്സ് മോഡലുകൾക്ക് അല്പം കൂടി കട്ടി കൂടിയേക്കാമെന്നും സൂചനയുണ്ട്.

article-image

dfsdsdsaf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed