പെനാൽറ്റി പാഴാക്കി യമാൽ; ജിറോണയോടും തോറ്റ് ബാഴ്സലോണ ഒന്നാം സ്ഥാനത്തുനിന്ന് താഴേക്ക്


ഷീബ വിജയൻ
സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയ്ക്ക് വീണ്ടും തോൽവി. ജിറോണയോട് 2-1 എന്ന സ്കോറിനാണ് ബാഴ്സ പരാജയപ്പെട്ടത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി ലമിൻ യമാൽ പാഴാക്കിയത് ബാഴ്സയ്ക്ക് തിരിച്ചടിയായി. 59-ാം മിനിറ്റിൽ പൗ കുബാർസിയിലൂടെ ബാഴ്സ ലീഡ് എടുത്തുവെങ്കിലും തോമസ് ലിമാർ, ഫ്രാൻ ബെൽട്രാൻ എന്നിവരിലൂടെ ഗോൾ മടക്കി ജിറോണ വിജയം പിടിച്ചെടുത്തു. ഈ തോൽവിയോടെ 24 കളികളിൽ നിന്ന് 58 പോയിന്റുള്ള ബാഴ്സ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 60 പോയിന്റുള്ള റയൽ മാഡ്രിഡാണ് ഇപ്പോൾ ഒന്നാമത്.

article-image

asasasas

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed