ബഹ്‌റൈന് പൂർണ്ണ പിന്തുണയുമായി അമേരിക്ക; ട്രംപ് രാജാവുമായി സംസാരിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈന് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയെ ഫോണിൽ വിളിച്ചാണ് ട്രംപ് അമേരിക്കയുടെ ഐക്യദാർഢ്യം അറിയിച്ചത്. ബഹ്‌റൈന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി കൈക്കൊള്ളുന്ന എല്ലാ നടപടികൾക്കും അമേരിക്കയുടെ എല്ലാവിധ പിന്തുണയും സഹായവും ട്രംപ് വാഗ്ദാനം ചെയ്തു.
കിംഗ് ഹമദിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻ കൈവരിച്ച വികസന നേട്ടങ്ങളെയും ആഗോളതലത്തിൽ രാജ്യം നേടിയെടുത്ത സ്ഥാനത്തെയും ട്രംപ് പ്രശംസിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തുകയും വിവിധ മേഖലകളിൽ സഹകരണം കൂടുതൽ വിപുലമാക്കാനുള്ള അമേരിക്കയുടെ താൽപ്പര്യം ആവർത്തിക്കുകയും ചെയ്തു.
അമേരിക്കയുമായുള്ള ദീർഘകാല ചരിത്രപരമായ പങ്കാളിത്തത്തെ കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ പ്രശംസിച്ചു. ബഹ്‌റൈന് നേരെയുണ്ടായ ആക്രമണത്തിൽ പ്രസിഡന്റ് ട്രംപ് പ്രകടിപ്പിച്ച ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
aa


