വ്യാജവാർത്തകളും രാജ്യവിരുദ്ധ പ്രചാരണങ്ങളും പാടില്ല; കർശന നടപടികൾ എടുക്കുമെന്ന് ബഹ്റൈൻ പബ്ലിക് പ്രോസിക്യൂഷൻ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

രാജ്യം നേരിടുന്ന നിലവിലെ വിദേശ ആക്രമണങ്ങളുടെയോ പ്രത്യേക സാഹചര്യങ്ങളുടെയോ പശ്ചാത്തലത്തിൽ നിയമം നടപ്പിലാക്കുന്നതിൽ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ബഹ്റൈൻ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. പൊതുതാൽപ്പര്യത്തിന് വിരുദ്ധമായതോ ദേശീയ വീര്യത്തെ തകർക്കുന്നതോ ആയ എല്ലാത്തരം പ്രവൃത്തികൾക്കും എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും. സമൂഹത്തിന്റെ സുരക്ഷയ്ക്കായി സർക്കാർ നടത്തുന്ന ഔദ്യോഗിക ശ്രമങ്ങളെ തടസ്സപ്പെടുത്തുന്ന എല്ലാ നീക്കങ്ങളും ശിക്ഷാർഹമായ ക്രിമിനൽ കുറ്റങ്ങളായി കണക്കാക്കുമെന്നും അധികൃതർ അറിയിച്ചു.

പൗരന്മാരും താമസക്കാരും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്നും പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ഏജൻസികളിൽ നിന്നോ രാജ്യത്തെ മറ്റ് അധികാരികളിൽ നിന്നോ ലഭിക്കാത്ത വിവരങ്ങളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കാൻ പാടില്ല. ശത്രുതാപരമായ നീക്കങ്ങൾക്ക് പ്രചാരണം നൽകുന്നതോ ദേശീയ ഐക്യത്തെ തകർക്കുന്നതോ ആയ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. ജനങ്ങൾക്കിടയിൽ അനാവശ്യമായ ഭീതി പടർത്തുന്നതോ രാജ്യത്തിന്റെ പ്രതിരോധ ശേഷിയിലുള്ള വിശ്വാസം തകർക്കുന്നതോ ആയ നീക്കങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ചു.

article-image

deswadsads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed