ബുർജ് ഖലീഫയ്ക്ക് സമീപം സ്ഫോടനം; പ്രദേശം ഒഴിപ്പിച്ചു


ഷീബ വിജയൻ
ദുബായ്: ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് സമീപം സ്ഫോടനം നടന്നതായി റിപ്പോർട്ട്. ആക്രമണത്തിന് മുന്നോടിയായി കെട്ടിടത്തിന് സമീപം ഇറേനിയൻ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് സ്ഫോടനമുണ്ടായത്. ഇതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

യുദ്ധസമാനമായ സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി ബുർജ് ഖലീഫയിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും നേരത്തെ തന്നെ താമസക്കാരെയും സന്ദർശകരെയും ഒഴിപ്പിച്ചിരുന്നു. സ്ഫോടനത്തിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതോടെ ദുബായിൽ കനത്ത ജാഗ്രത തുടരുകയാണ്.

article-image

asadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed