ഇറാന്റെ ആക്രമണങ്ങളെ തകർത്ത് ബഹ്‌റൈൻ വ്യോമപ്രതിരോധ നിര


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തിന് നേരെയുണ്ടായ ഇറാന്റെ വ്യോമാക്രമണങ്ങളെ ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സിന്റെ (BDF) മിസൈൽ പ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചു. അതിർത്തി ലംഘിച്ചെത്തിയ മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തകർക്കാൻ സാധിച്ചതായി ജനറൽ കമാൻഡ് അറിയിച്ചു.

കൃത്യമായ ഏകോപനത്തിലൂടെയും അത്യാധുനിക പ്രതിരോധ സംവിധാനങ്ങളിലൂടെയും ശത്രുനീക്കങ്ങളെ ഫലപ്രദമായി നേരിടാൻ സൈന്യത്തിന് കഴിഞ്ഞു. ആകെ 61 മിസൈലുകളും 34 ഡ്രോണുകളുമാണ് ബഹ്‌റൈൻ വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാകുന്ന ഏത് ആക്രമണത്തെയും നേരിടാൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും ബിഡിഎഫ് ജനറൽ കമാൻഡ് വ്യക്തമാക്കി.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed