മതപരിവർത്തന ആരോപണം: കാൺപൂരിൽ വൈദികനും കുടുംബവും അറസ്റ്റിൽ
ഷീബ വിജയൻ
കാൺപൂർ: ഉത്തർപ്രദേശിലെ തത്തിയയിലുള്ള കർസ ഗ്രാമത്തിൽ മതപരിവർത്തനം ആരോപിച്ച് വൈദികനെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. പൻലാൽ, വിദ്യസാഗർ, ഉമാശങ്കർ എന്നിവരാണ് പിടിയിലായത്. നേരത്തെ ഡിസംബർ ഏഴിനും സമാനമായ പരാതിയിൽ ഇവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചിരുന്നു. നൂറിലധികം ആളുകളെ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചു എന്ന പുതിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വീണ്ടും നടപടിയെടുത്തിരിക്കുന്നത്.
dsdsdeswa

