'മുൻപ് കണ്ടിട്ടില്ലാത്ത പ്രത്യാക്രമണം നേരിടേണ്ടി വരും'; ഇറാന് കർശന മുന്നറിയിപ്പുമായി ഡോണാൾഡ് ട്രംപ്
പ്രദീപ് പുറവങ്കര
വാഷിംഗ്ടൺ: അമേരിക്കയ്‌ക്കോ ഇസ്രായേലിനോ എതിരെ ആക്രമണം നടത്തിയാൽ മുൻപ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അതിശക്തമായ സൈനിക നടപടി നേരിടേണ്ടി വരുമെന്ന് ഇറാനോട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വധത്തിന് പ്രതികാരമായി യുഎസ് താവളങ്ങളും ഇസ്രായേലും ആക്രമിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയത്. "ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്ര ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ അവർ അത് ചെയ്യാതിരിക്കുന്നതാണ് നല്ലത്. അങ്ങനെ സംഭവിച്ചാൽ ഇതുവരെ ലോകം കണ്ടിട്ടില്ലാത്ത അത്ര വലിയ ശക്തിയോടെ ഞങ്ങൾ അവർക്ക് മറുപടി നൽകും," ട്രംപ് വ്യക്തമാക്കി.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സൈനിക ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ആക്രമണം ഉടൻ ആരംഭിക്കുമെന്നും അമേരിക്കൻ ഭീകര താവളങ്ങളും ഇസ്രായേലും ലക്ഷ്യമിടുമെന്നും ഐആർജിസി നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. ഖാംനഈയുടെ കൊലപാതകത്തെത്തുടർന്ന് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനിടെ ട്രംപിന്റെ ഈ പ്രസ്താവന സംഘർഷം കൂടുതൽ വഷളാക്കിയിരിക്കുകയാണ്
DSFDFSDSD


