ബഹ്റൈനിലെ ഷെയ്ഖ് ഖലീഫ പാലത്തിൽ ഗതാഗതം നിരോധിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: മിനാ സൽമാന് സമീപത്തുള്ള ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ പാലത്തിലൂടെയുള്ള ഗതാഗതം ഇരുവശങ്ങളിലേക്കും പൂർണ്ണമായും നിരോധിച്ചതായി അധികൃതർ അറിയിച്ചു. സുരക്ഷാ കാരണങ്ങളാലാണ് അടിയന്തരമായി പാലം അടച്ചിട്ടിരിക്കുന്നത്.

യാത്രക്കാർ ഈ വഴി ഒഴിവാക്കണമെന്നും സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. എല്ലാവരുടെയും സുരക്ഷ കണക്കിലെടുത്ത് സ്വീകരിച്ച ഈ നടപടിയോട് സഹകരിക്കണമെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed