ഫോർച്യൂണറിന് വെല്ലുവിളിയുമായി എം.ജി 'മജസ്റ്റർ'; പ്രീ-ബുക്കിംഗ് ആരംഭിച്ചു


ഷീബ വിജയൻ
മുംബൈ: ഇന്ത്യൻ എസ്‌.യു.വി വിപണിയിലേക്ക് കരുത്തനായ 'മജസ്റ്റർ' (Majestor) അവതരിപ്പിച്ച് എം.ജി മോട്ടോഴ്സ്. ടൊയോട്ട ഫോർച്യൂണറിന് കടുത്ത വെല്ലുവിളിയാകുന്ന ഈ പ്രീമിയം വാഹനം 41,000 രൂപ നൽകി ഇപ്പോൾ ബുക്ക് ചെയ്യാം. ഏപ്രിലിൽ വില പ്രഖ്യാപിക്കുന്ന വാഹനത്തിന്റെ ഡെലിവറി മെയ് മാസത്തിൽ ആരംഭിക്കും. 215 എച്ച്.പി കരുത്തുള്ള 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനും 10 വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളും ഇതിന്റെ പ്രത്യേകതയാണ്. ആദ്യ 3,000 ഉപഭോക്താക്കൾക്കായി 5 വർഷത്തെ വാറണ്ടി ഉൾപ്പെടുന്ന പ്രത്യേക പാക്കേജും കമ്പനി വാഗ്ദാനം ചെയ്യുന്നു.

article-image

adsadsas

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed