ഐ.എൽ.എ സ്നേഹയുടെ വാർഷിക ദിനം 'വിന്റർ വണ്ടർലാൻഡ്' ആയി ആഘോഷിച്ചു
പ്രദീപ് പുറവങ്കര / മനാമ
ഐ.എൽ.എ. സ്നേഹ റിക്രിയേഷൻ സെൻ്ററിൻ്റെ വാർഷിക ദിനം സീഫിലെ റമീ ഗ്രാൻഡ് ഹോട്ടൽ & സ്പാ-യിൽ 'മാജിക്കൽ വിന്റർ വണ്ടർലാൻഡ്' എന്ന പ്രമേയത്തിൽ ആഘോഷിച്ചു. കുട്ടികളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ സ്നേഹയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വീഡിയോ പ്രദർശിപ്പിച്ചു. പ്രസിഡന്റ് സ്മിത ജെൻസൺ സംസാരിച്ച ചടങ്ങിൽ മാധവൻ കല്ലത്ത് വിശിഷ്ടാതിഥി ആയിരുന്നു.
കുട്ടികൾ അവതരിപ്പിച്ച വർണ്ണാഭമായ റാംപ് വാക്ക്, മനോഹരമായ യോഗ പ്രകടനം, ഊർജ്ജസ്വലമായ ബോളിവുഡ് ഡാൻസ് എന്നിവയായിരുന്നു പ്രധാന ആകർഷണങ്ങൾ. ബാലെ, സ്പെക്ട്ര പങ്കാളിത്തത്തിന് കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കൂടാതെ, സന്നദ്ധ പ്രവർത്തകർ, അധ്യാപകർ, സഹായികൾ, കോർഡിനേറ്റർമാർ എന്നിവരെ മൂന്ന് ബാച്ചുകളായി തിരിച്ച് അവരുടെ സമർപ്പിത സേവനത്തിന് ആദരിച്ചു.
dfsdfs
