ദമ്മാമിൽ നിന്നും കൊച്ചിയിലേക്ക് ചാർട്ടേഡ് വിമാനവുമായി ബഹ്റൈൻ കേരളീയ സമാജം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ ഗൾഫ് എയറുമായി സഹകരിച്ച് ദമ്മാമിൽ നിന്നും കൊച്ചിയിലേക്ക് ചാർട്ടേഡ് വിമാന സർവീസ് സംഘടിപ്പിക്കുന്നു. മാർച്ച് 14 അല്ലെങ്കിൽ 15 തീയതികളിൽ വിമാനം പുറപ്പെടുന്ന രീതിയിലാണ് ക്രമീകരണങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. ബഹ്‌റൈനിലുള്ള യാത്രക്കാരെ ഗൾഫ് എയർ ഏർപ്പെടുത്തുന്ന പ്രത്യേക ബസുകളിൽ ദമ്മാമിൽ എത്തിച്ച ശേഷമായിരിക്കും അവിടെ നിന്നും വിമാനം കൊച്ചിയിലേക്ക് യാത്ര തിരിക്കുക. യാത്രക്കാർക്കാവശ്യമായ ട്രാൻസിറ്റ് വിസയും മറ്റ് യാത്രാ സൗകര്യങ്ങളും ഗൾഫ് എയർ തന്നെയാണ് ഒരുക്കുന്നത്.

ട്രാൻസിറ്റ് വിസയും ഗതാഗത ചെലവുകളും ഉൾപ്പെടെ ഒരാൾക്ക് 300 ബഹ്‌റൈൻ ദിനാറാണ് യാത്രാ നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന എന്ന ക്രമത്തിലായിരിക്കും സീറ്റുകൾ അനുവദിക്കുക. കുറഞ്ഞത് 192 യാത്രക്കാർ ഉണ്ടെങ്കിൽ മാത്രമേ ഈ പ്രത്യേക വിമാന സർവീസ് നടത്തുകയുള്ളൂവെന്ന് സമാജം ഭാരവാഹികൾ വ്യക്തമാക്കി.

യാത്ര ചെയ്യാൻ താല്പര്യമുള്ളവർ സഞ്ജിത്ത് (36129714), വർഗീസ് ജോർജ്ജ് (39291940), ദിലീഷ് (39720030), ദേവദാസ് (39449287), വർഗീസ് കാരയ്ക്കൽ (39617620), പി. വി. രാധാകൃഷ്ണ പിള്ള (39691590) എന്നിവരിൽ ഒരാളുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ആവശ്യമായ യാത്രക്കാരുടെ എണ്ണം തികയുന്ന മുറയ്ക്ക് മറ്റ് ഔദ്യോഗിക നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബി.കെ.എസ് പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കലും അറിയിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed