ഡോ. ഷെഹ്‌നാബിക്ക് ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷന്റെ ആദരം
പ്രദീപ് പുറവങ്കര / മനാമ
മദ്രാസ് സർവകലാശാലയിൽനിന്ന് ഗണിതശാസ്‌ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. ഷെഹ്‌നാബിയെ ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ ആദരിച്ചു. ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് ചെയർമാൻ എം.കെ. മുഹമ്മദലി അവർക്കുള്ള മെമന്റോ നൽകി.
പ്രസിഡന്റ് സുബൈർ എം.എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി സ്വാഗതവും വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ സമാപനവും നിർവഹിച്ചു. ഫ്രണ്ട്‌സ് അസോസിയേഷൻ പ്രവർത്തകനായ റിയാസിന്റെ ഭാര്യയാണ് ഡോ. ഷെഹ്‌നാബി. വൈസ് പ്രസിഡന്റ് സമീർ ഹസൻ, വനിതാവിഭാഗം പ്രസിഡന്റ് ലുബൈന ഇബ്രാഹിം, യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ, അസി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
gdfg
