ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്വദേശിയുടെ കുടുംബത്തെ ഷെയ്ഖ് അലി ബിൻ ഖലീഫ സന്ദർശിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ഉപദേശകൻ ഹിസ് ഹൈനസ് ഷെയ്ഖ് അലി ബിൻ ഖലീഫ അൽ ഖലീഫ, ഇറാൻ നടത്തിയ ക്രൂരമായ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സ്വദേശി വനിതയുടെ കുടുംബത്തെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി.

കുടുംബത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം, പരേതയുടെ ആത്മാവിന് നിത്യശാന്തി നേർന്നു. വേർപാടിന്റെ വേദന താങ്ങാൻ കുടുംബത്തിന് ദൈവം കരുത്ത് നൽകട്ടെ എന്ന് അദ്ദേഹം പ്രാർത്ഥിച്ചു. ഏത് പ്രതിസന്ധി ഘട്ടത്തിലും പരസ്പരം താങ്ങായി നിൽക്കുന്നതാണ് ബഹ്‌റൈൻ സമൂഹത്തിന്റെ കരുത്തെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സന്തോഷത്തിലും ദുഃഖത്തിലും ബഹ്‌റൈൻ ജനത പുലർത്തുന്ന ഈ ഐക്യദാർഢ്യം രാജ്യത്തിന്റെ പാരമ്പര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed