ബഹ്‌റൈൻ നവകേരളയുടെ നേതൃത്വത്തിൽ അടിയന്തര രക്തദാന ക്യാമ്പ്


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: നിലവിലെ പ്രത്യേക സാഹചര്യത്തിൽ രക്തലഭ്യത ഉറപ്പാക്കാനുള്ള ബ്ലഡ് ബാങ്ക് അധികൃതരുടെ അഭ്യർത്ഥനയെത്തുടർന്ന് ബഹ്‌റൈൻ നവകേരള സൽമാനിയ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ എഴുപത്തഞ്ചിലധികം പ്രവർത്തകർ ക്യാമ്പിൽ പങ്കാളികളായി.

ജീവകാരുണ്യ പ്രവർത്തകരായ സാബു ചിറമേൽ, ജോഷി നെടുവേലി എന്നിവർ ക്യാമ്പ് സന്ദർശിച്ചു. നവകേരള പ്രസിഡന്റ് എൻ.കെ. ജയൻ, ജേക്കബ് മാത്യു, എ.കെ. സുഹൈൽ, സുനിൽദാസ് ബാല, ഷാജഹാൻ കരുവന്നൂർ, ഷാജി മൂതല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. രാജ്യത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനൊപ്പം മനുഷ്യത്വപരമായ ഈ ഉദ്യമത്തിൽ പങ്കുചേർന്ന പ്രവർത്തകരെ ഭാരവാഹികൾ അഭിനന്ദിച്ചു.

article-image

fdgfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed