അൽ മന്നാഇ സെന്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെന്റർ നടപ്പിലാക്കി വരുന്ന വിവിധ സാമൂഹ്യ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായാണ് ഈ കാരുണ്യ സംരംഭം ഒരുക്കിയത്.
sdsd
dsfsfd
സോഷ്യൽ വെൽഫേർ സെക്രട്ടറി ഹംസ കെ. ഹമദ്, പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സെന്റർ നടത്തിവരുന്ന ഇത്തരം പ്രവർത്തനങ്ങൾ അങ്ങേയറ്റം ശ്ലാഘനീയമാണെന്ന് അൽ മന്നാഇ ശാസ്ത്രീയ വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. സഅദുല്ല അൽ മുഹമ്മദി തന്റെ സന്ദേശത്തിൽ ആശംസിച്ചു.
അബ്ദു ലത്വീഫ് അലിയമ്പത്ത്, ഓ.വി. ഷംസീർ, തൗസീഫ് അഷ്‌റഫ്, ഫഖ്‌റുദീൻ അലി അഹ്മദ്, സി.എം. അബ്ദു ലത്വീഫ്, ബിനു ഇസ്മായിൽ, സലിം പാടൂർ, സിദ്ധീഖ് മനാമ, ഷാഹിദ് യൂസഫ് എന്നിവർ ക്യാമ്പിന്റെ നിയന്ത്രണങ്ങൾക്കും പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിച്ചു. നിരവധി പേർ സജീവമായി പങ്കെടുത്ത ക്യാമ്പ് രക്തലഭ്യത ഉറപ്പാക്കുന്നതിൽ വലിയ പങ്കുവഹിച്ചു.
dfsf


