ജനസാഗര വൈബായി' ബഹ്‌റൈൻ പ്രതിഭയുടെ 'വൈബ്‌സ് ഓഫ് ബഹ്‌റൈൻ' സംഗീത നിശ
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിച്ച 'വൈബ്‌സ് ഓഫ് ബഹ്‌റൈൻ' സംഗീത നിശ, ജനപങ്കാളിത്തം കൊണ്ടും പരിപാടിയുടെ നിലവാരം കൊണ്ടും ശ്രദ്ധേയമായി. കവിയും ഗാനരചയിതാവുമായ വയലാർ അവാർഡ് ജേതാവ് പ്രഭാവർമ്മ മുഖ്യാതിഥി ആയിരുന്നു. സ്വാഗതസംഘം ജനറൽ കൺവീനർ എൻ. വി. ലിവിൻകുമാർ സ്വാഗതം ആശംസിച്ചു.
സ്വാഗതസംഘം ചെയർമാൻ ബിനു മണ്ണിൽ അധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങിൽ, പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, ലോകകേരള സഭാംഗങ്ങളും പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളുമായ സി. വി. നാരായണൻ, സുബൈർ കണ്ണൂർ, പി. ശ്രീജിത്ത്, വനിതവേദി സെക്രട്ടറി റീഗ പ്രദീപ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രതിഭ വൈസ് പ്രസിഡണ്ട് നിഷ സതീഷ് നന്ദി പറഞ്ഞു.
ഗായകരായ രഞ്ജിനി ജോസും, റഫീഖ് റഹ്മാനും, സംഗീതജ്ഞരായ ഗൗതം, ലിബിൻ എന്നിവരും ചേർന്ന് നയിച്ച സംഗീത പരിപാടിയായിരുന്നു മുഖ്യ ആകർഷണം. നൃത്ത അധ്യാപിക വിദ്യാശ്രീ ചിട്ടപ്പെടുത്തി ബഹ്‌റൈൻ പ്രതിഭ പ്രവർത്തകർ അരങ്ങിലെത്തിച്ച സംഗീത നൃത്തശിൽപം 'ഋതു' കാണികളുടെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി. പ്രതിഭ സ്വരലയ ഗായകർ അവതരിപ്പിച്ച സ്വാഗതഗാനവും കുട്ടികൾ അവതരിപ്പിച്ച അറബിക് ഡാൻസും പരിപാടിയുടെ മാറ്റ് കൂട്ടി.
dfgdg
