പേരാമ്പ്ര യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ബഹ്റൈനിൽ ഒ.ഐ.സി.സി കൺവെൻഷൻ സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര / മനാമ:
പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പത്ത് ഗ്രാമപഞ്ചായത്ത്, വിവിധ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് സ്ഥാനങ്ങളിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ബഹ്റൈൻ ഒ.ഐ.സി.സി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. റഷീദ് മുയിപ്പോത്ത് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ മുഖ്യപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറിമാരായ സൈയദ് എം.എസ്, ഷമീം കെ.സി നടുവണ്ണൂർ, പ്രദീപ് മേപ്പയൂർ, കെ.എം.സി.സി. പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി റഷീദ്, നൗക ബഹ്റൈൻ എക്സിക്യൂട്ടിവ് മെമ്പർ സജീദ് വെള്ളികുളങ്ങര, രഞ്ജൻ കെച്ചേരി, റിജിത്ത് മൊട്ടപ്പാറ, ജോണി താമരശ്ശേരി, ശ്രീജിത്ത് പനായി കെ.പി. കുഞ്ഞമ്മദ്, രവിപേരാമ്പ്ര, പ്രദീപ് മുടാടി, നൗഷാദ് കൂരുടി വീട്, പി.പി. സുരേഷ് മഞ്ഞകുളം, അബ്ദുൾ സലാം മുയിപ്പോത്ത്, മുമ്പി കോക്കല്ലൂർ, ഫൈസൽ കൊയിലാണ്ടി, സുവിനാസ്, പ്രമോദ് കോട്ടപ്പള്ളി എന്നിവർ പ്രസംഗിച്ചു. ഗിരീഷ് കാളിയത്ത്, പ്രവിൽദാസ്, സുരേഷ് പാലേരി, നൗഷാദ് ചങ്ങരോത്ത്, അനിൽ കൊടുവള്ളി, അസീസ് കോട്ടൂർ, ബിജുസദൻ, ഷൈജാസ് തുടങ്ങിയവർ കൺവെൻഷന് നേതൃത്വം നൽകി.
ോേ്േ്
